Our Projects

സദയം

സംരക്ഷണമില്ലാത്ത ഒറ്റപ്പെടുന്ന വൃദ്ധജനങ്ങൾക്ക് മനഃസമാധാനവും ഗാർഹികാന്തരീക്ഷത്തിലെ ജീവിതവും ഉറപ്പാക്കി സ്‌നേഹപരിചരണത്തിന്റെ തണലൊരുക്കുകയാണ് സദയം.

പരസ്പ്പരം

മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും ദാബത്യത്തിന്റെ നഷ്ടമാകുന്ന താളക്രമങ്ങൾ തിരിച്ചു പിടിക്കാനും സഹായകമാകുന്ന കൗൺസിലിങ് സംരംഭമാണ് പരസ്പ്പരം.

അത്താണി

അവിവാഹിതരും വിധവകളുമായ സഹോദരിമാർക്ക് തൊഴിൽ പരിശീലനവും ജീവിതാവബോധവും നൽകുന്ന സ്ത്രീ ശാക്തീകരണ പരിപാടിയാണ് അത്താണി.

കൈതാങ്ങ്

അന്തേവാസികൾക്കും പരിസരപ്രദേശങ്ങളിലുള്ളവർക്കും അത്യാധുനിക സംവിധാനങ്ങളോട്കൂടി പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പിയാണിത്.

താലോലം

കരുണ വറ്റിയവരുടെ ലോകത്ത് തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകൾക്ക് ധാർമികതയുടെ തണലിൽ സ്‌നേഹാലയം പണിയുകയാണ് താലോലം.

പുനർജ്ജനി

മദ്യത്തിന്റെയും മയക്കുമരുന്നിൻെറയും പിടിയിലമരുന്ന ദുരന്ത ജന്മങ്ങൾക്കു മനഃപരിവർത്തനത്തിനൊപ്പം ധർമബോധമുള്ള ജീവിതം കൂടി അനുഭവിക്കാൻ സാധ്യമാകുന്ന സംവിധാനമാണ് പുനർജ്ജനി.

ദിശ

വിദ്യാഭ്യാസവും കരിയറുമാണ് ഇന്നത്തെ പ്രധാന മത്സരരംഗം . സമൂഹം അന്വേഷിക്കുന്ന മികച്ച വിദ്യാഭ്യാസത്തിനും കോച്ചിങ്ങിനുമുള്ള സൗകര്യം നമ്മുടെ നാട്ടിൽ തന്നെ ഒരുക്കുകയാണ് ദിശ. ഹിമയുടെ ചാരിറ്റി പദ്ധതികൾക്ക് പിൻബലമാകുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം ക്രമീകരിക്കുക.

ആശ്വാസ്

സ്ഥാപനത്തിനകത്തും പുറത്തുമുള്ള വ്യക്കരോഗികൾക്കു ഏറെ ആശ്വാസകരമാകുന്ന ഡയാലിസിസ് സെന്ററാണിത്.